3500 കിലോമീറ്റര്‍ ദൂര പരിധി, മൊബൈല്‍ ലോഞ്ചര്‍ വഴി എവിടെ നിന്നും വിക്ഷേപിക്കാം, അഗ്നി-3ന്റെ രാത്രി വിക്ഷേപണം വിജയം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

3500 കിലോമീറ്റര്‍ ദൂര പരിധി, മൊബൈല്‍ ലോഞ്ചര്‍ വഴി എവിടെ നിന്നും വിക്ഷേപിക്കാം, അഗ്നി-3ന്റെ രാത്രി വിക്ഷേപണം വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2019, 10:18 am IST
FacebookTwitterWhatsAppTelegram

ബലാസോര്‍: ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി-3 ആദ്യമായി രാത്രി വിക്ഷേപിച്ചു. 3500 കിലോമീറ്റര്‍ ദൂര പരിധിയുള്ളതും ആണവ പോര്‍മുന ഘടിക്കാവുന്നതുമായ മിസൈലാണ് ഇത്. ശനിയാഴ്ച ഒഡീഷാ തീരത്തെ എപിജെ അബ്ദുള്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്ന് രാത്രി 7.17-നായിരുന്നു വിക്ഷേപിച്ചത്.

സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയിലൂടെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആണവായുധ വാഹക ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലാണ് അഗ്നി-3. പ്രഹര ശേഷിയില്‍ രണ്ടാസ്ഥാനത്തുള്ള മിസൈലാണ് അഗ്നി-3. 3000 മുതല്‍ 4000 കിലോമീറ്റര്‍ വരെ ദൂര പരിധി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ മിസൈല്‍. ചൈന തലസ്ഥാനമാക്കിയ ബെയ്ജിങ്, ഷാന്‍ഹായ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളം തുടങ്ങിയവ അഗ്നി-3 ന്റെ പരിധിയില്‍ വരുന്നതാണ്.

2011-ലാണ് അഗ്നി-3 സായുധ സേനയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ, മൂന്ന് വിക്ഷേപണവും നടത്തിയത് പകലായിരുന്നു. 2006, 2007, 2008 എന്നി മൂന്നു വര്‍ഷങ്ങളിലാണ് പരീക്ഷണം നടത്തിയത്. 2006-ല്‍ നടത്തിയ ആദ്യ പരീക്ഷണത്തില്‍ മിസൈല്‍ വഹിച്ചിരുന്ന റോക്കറ്റിന്റെ രണ്ടാംഘട്ടം വേര്‍പ്പെട്ടിരുന്നില്ല. പിന്നീട് നടത്തിയ രണ്ടു പരീക്ഷണങ്ങളും വിജയമായിരുന്നു.

3000 കിലോമീറ്റര്‍ വരെ പ്രഹര ശേഷിയുള്ള അഗ്നി മൂന്ന് മിസൈലിന് ഒന്നര ടണ്‍ ഭാരമുള്ള ആണവായുധങ്ങള്‍ വരെ വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വ്യാസവും 50 ടണ്‍ ഭാരവും മിസൈലിനുണ്ട്. സെക്കന്റില്‍ 5000 മീറ്റര്‍ വേഗതയാണ് അഗ്നി മൂന്നിന്റെ മറ്റൊരു പ്രത്യേകത. അഗ്നി 1,അഗ്നി 2 എന്നിവയേക്കാള്‍ ശക്തിയേറിയതാണ് അഗ്നി മൂന്ന് മിസൈല്‍.

സൈന്യത്തിലെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡാണ് പരിശീലനത്തിന്റെ ഭാഗമായി പരീക്ഷണം നടത്തിയത്. ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് കരസേനയ്‌ക്ക് കൈമാറിയ മിസൈലാണ് അഗ്നി-3. ഒഡീഷ തീരത്തെ അബുദുള്‍ കലാം ദ്വീപില്‍ നിന്ന് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈല്‍ തൊടുത്തത്. രാജ്യത്ത് എവിടെ നിന്നും മൊബൈല്‍ ലോഞ്ചര്‍ വഴി അഗ്നി മൂന്ന് മിസൈല്‍ വിക്ഷേപിക്കാന്‍ സാധിക്കുമെന്നത് മറ്റൊരു നേട്ടമാണ്.

Tags: MissileAgni
Share2951TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies