പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്ക്ക് കൈമാറും
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2026, 05:06 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തിന് കൂടുതൽ കരുത്തേകി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL). തേജസ് ഇരട്ട സീറ്റ് പരിശീലനവിമാനം(LCA Tejas FOC Twin-Seater Trainer), അടിസ്ഥാന പരിശീലനവിമാനം (HTT-40 Basic Trainer Aircraft) എന്നിവ സെപ്റ്റംബർ 18ന് ഇന്ത്യൻ വ്യോമസേനയ്‌ക്ക് കൈമാറും. ധ്രുവ് നെക്സ്റ്റ് ജനറേഷൻ ഹെലികോപ്റ്റർ ഹെലികോപ്റ്ററുകൾ പവൻ ഹാൻസ് ലിമിറ്റഡി നും കൈമാറും.

ബെംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് എന്നിവർ പങ്കെടുക്കും. പ്രതിരോധ ഉൽപ്പാദന സെക്രട്ടറി സഞ്ജീവ് കുമാർ, സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ, HAL ചെയർമാനും മാനേജിങ് ഡയറക്ടറുമായ രവി കെ. എന്നിവരും ചടങ്ങിലുണ്ടാകും.

‘ആത്മനിർഭർ’ പ്രതിരോധ മേഖലയ്‌ക്ക് നിർണായക ചുവടുവെപ്പ്

ഇന്ത്യയുടെ ‘ആത്മനിർഭർ’ പ്രതിരോധ ഉൽപ്പാദന ലക്ഷ്യത്തിലെ പ്രധാന നാഴികക്കല്ലാണ് കൈമാറ്റമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൈനിക, സിവിൽ ആവശ്യങ്ങൾക്കുള്ള ആധുനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും രാജ്യത്ത് തന്നെ രൂപകൽപ്പന ചെയ്ത് നിർമിക്കാനുള്ള ശേഷി വർധിക്കുന്നതിന്റെ തെളിവുകൂടിയാണിത്.

തദ്ദേശീയമായി വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ വിദേശ ആശ്രിതത്വം കുറയ്‌ക്കുകയാണ് ലക്ഷ്യം. എയറോസ്പേസ്, പ്രതിരോധ മേഖലകളിലെ ആഭ്യന്തര രൂപകൽപ്പനയ്‌ക്കും നിർമാണത്തിനും കേന്ദ്ര സർക്കാർ ഉയർന്ന മുൻഗണന നൽകുന്നതായും മന്ത്രാലയം അറിയിച്ചു.

Tejas Mk-1A പദ്ധതിക്കും പുതിയ കരുത്ത്

നിലവിൽ ഇന്ത്യൻ വ്യോമസേനയ്‌ക്ക് തേജസിന്റെ ഏകദേശം രണ്ട് സ്ക്വാഡ്രണുകളുണ്ട്. Mk-1A വിഭാഗത്തിൽ ഏകദേശം 180 വിമാനങ്ങളാണ് വ്യോമസേനയ്‌ക്ക് ലഭിക്കാനുള്ളത്.

Tejas Mk-1Aയുടെ നിർമാണത്തിനാവശ്യമായ F404-IN20 എൻജിനുകൾ യുഎസ് സ്ഥാപനമായ GE Aerospace നിന്നാണ് ലഭ്യമാക്കുന്നത്. ഈ മാസം മൂന്ന് എൻജിനുകൾ കൂടി ലഭിച്ചതോടെ HAL-ന് ലഭിച്ച എൻജിനുകളുടെ എണ്ണം 10 ആയി.

ഇന്ത്യൻ തേജസ് വിമാനത്തിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ് F404-IN20 എൻജിൻ. F404 കുടുംബത്തിലെ ഉയർന്ന ത്രസ്റ്റ് നൽകുന്ന പതിപ്പുകളിലൊന്നാണിതെന്ന് GE Aerospace വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ശേഷിയുള്ള ഫാൻ, സിംഗിൾ-ക്രിസ്റ്റൽ ടർബൈൻ ബ്ലേഡുകൾ തുടങ്ങിയ സാങ്കേതികവിദ്യകളും എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: HAL
Share
Tweet
SendShare

More News from this section

തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എൻ. ചന്ദ്രശേഖരൻ തുടരും; ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും; കുറിപ്പടി മരുന്നുകളുടെ വിൽപ്പന ക്യാമറ നിരീക്ഷണത്തിൽ

മോദിയുടെ 76-ാം ജന്മദിനം; വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് ബൈക്ക് റാലിക്ക് അമിത് ഷാ തുടക്കമിട്ടു

നിർണായക ധാതു മേഖലയിൽ കേരളത്തിന് മികച്ച അവസരങ്ങൾ; ഭുവനേശ്വറിലെ CSIR-IMMT സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം

ലണ്ടൻ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി വിജയ് ചെന്നൈയിൽ തിരിച്ചെത്തി; 15,000 കോടിയിലധികം രൂപയുടെ നിക്ഷേപ കരാറുകൾ നേടിയെന്ന് അവകാശവാദം , വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം

Latest News

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യന്‍ താരങ്ങള്‍ക്ക് താമസസൗകര്യം കിട്ടാന്‍ 14 മണിക്കൂര്‍ കാത്തിരിപ്പ്; ഷൂട്ടിങ് സംഘത്തിനും പ്രതിസന്ധി

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

ഒരു മണിക്കൂറിനിടെ രണ്ടിടത്ത് മാലപൊട്ടിക്കൽ; മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച, രണ്ട് യുവാക്കൾ പിടിയിൽ

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

വ്യാജ ഒപ്പും വിലാസവും ഉപയോഗിച്ച് ശമ്പളം തട്ടിയെടുത്തു; കണ്ണൂർ സർവകലാശാല മുൻ ഫിസിക്സ് മേധാവിക്ക് 6 വർഷം തടവും 80,000 രൂപ പിഴയും; 18 വർഷത്തിന് ശേഷം വിധി

‘ടാസ്‌കി വിളിയെടാ ’ മുതൽ നെടുമുടി വേണു–ശ്രീനിവാസൻ കോമ്പോ വരെ; പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്ററുമായി ഒക്ടോബർ ഒന്നിന് എത്തുന്നു

ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

നരേന്ദ്രമോദിയുടെ ജന്മദിനം; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്കാരവും ശ്രീരുദ്ര നമസ്കാരവും, പൊന്നിൻകുടം വഴിപാടും നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies