ചക്രധര്‍പൂര്‍: ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ന് മുന്‍പ് രാജ്യത്തു നിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
2024ലെ തെരഞ്ഞെടുപ്പിന് മുന്‍പായി രാജ്യത്ത് ദേശീയ പൗരത്വ രജിസ്ട്രേഷന് നടപ്പാക്കും. അനധികൃതമായി രാജ്യത്ത് കുടിയേറിയ ഓരോ വ്യക്തികളെയും കണ്ടെത്തി പുറത്താക്കും. എന്നാല്‍ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കരുതെന്നാണ് രാഹുല്‍ ബാബ പറയുന്നത്. അവര്‍ എവിടെപ്പോകും, എങ്ങനെ ആഹാരം കഴിക്കും എന്നൊക്കെയാണ് രാഹുല്‍ ചോദിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
ഭീകരവാദം, കമ്മ്യൂണിസ്റ്റ് ഭീകരര്‍, അയോധ്യയിലെ രാമക്ഷേത്രം എന്നീ കാര്യങ്ങള്‍ വളരെയേറെ പ്രധാനപ്പെട്ടവയാണ്. എന്നാല്‍ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരരെ നേരിടുന്നതിലും ഒപ്പം അഴിമതിരഹിത ഭരണം കാഴ്ചവെക്കുന്നതിലും ബിജെപി സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു.