പൂനെ: രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരത അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൂടാതെ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ പ്രശ്നങ്ങളും ഉടന്‍ തന്നെ അവസാനിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പൂനെയില്‍ വെച്ച് നടക്കുന്ന ഉന്നത തല പൊലീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യ വാര്‍ഷിക സമ്മേളനത്തിലായിരുന്നു അമിത്ഷാ ഇക്കാര്യം പറഞ്ഞത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, അയോധ്യാ വിധി എന്നിവയ്ക്ക് ശേഷം രാജ്യത്ത് സംഘര്‍ഷങ്ങളുണ്ടായില്ലെന്ന് അദ്ദേഹം വിലയിരുത്തി.
പ്രശ്നങ്ങളൊന്നുമില്ലാതെ ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച രാജ്യത്തെ മുഴുവന്‍ പോലീസുകാരെയും അമിത് ഷാ അഭിനന്ദിച്ചു. ഉന്നത തല പൊലീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രിയും ഇന്ന് പങ്കെടുക്കും