ദിസ്പൂര്‍: പൗരത്വ നിയമ ബില്ലില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി പ്രതിപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്ത് അസാമില്‍ ബന്ദ്. നാര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ് ഓര്‍ഗനൈസേഷനാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.
11 മണിക്കൂര്‍ നീണ്ട ബന്ദില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും പരക്കെ ആക്രമങ്ങള്‍ നടന്നുവെന്നാണ് വിവരം. രാവിലെ അഞ്ച് മണി മുതല്‍ വൈകീട്ട് നാല് മണിവരെയാണ് ബന്ദ്. ലോകസഭയില്‍ തിങ്കളാഴ്ച അംഗീകരിച്ച പൗരത്വ ബില്ലില്‍ പ്രതിഷേധിച്ചാണ് ബന്ദ്.
അസം, അരുണാചല്‍ പ്രദേശ്, മേഘാലയ,ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അസം മുഖ്യമന്ത്രി, ബിജെപി സംസ്ഥാന അധ്യാക്ഷന്‍ എന്നിവരുടെ വസതികള്‍ക്ക് മുമ്പിലുമാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. ബന്ദിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും പരീക്ഷകള്‍ റദ്ദാക്കി. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.