ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. വാഗ്ദാനങ്ങള്‍ പാലിക്കാനാണ് ജനങ്ങള്‍ ബിജെപിക്ക് വോട്ട് നല്‍കിയത്. ബില്‍ നടപ്പാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം എന്‍ഡിഎ സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്‍ രാജ്യസഭ അംഗീകരിച്ചാല്‍ പതിറ്റാണ്ടുകളായി അഭയാര്‍ത്ഥികളെ പോലെ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിച്ചു കൊണ്ടു തന്നെ പൗരത്വഭേദഗതി നിയമം കൊണ്ടു വരുമെന്നും അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കി.
പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇവരെല്ലാം കൊല്ലപ്പെടുകയെ, ഇന്ത്യയിലേക്ക കുടിയേറുകയോ ചെയ്തിട്ടുണ്ട്. നിയമം ബ്രാബല്യത്തില്‍ വരുന്നതോടെ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നും അമിത് ഷാ സൂചിപ്പിച്ചു.
അതേസമയം ഇന്ത്യയിലെ മുസ്ലീം ജനത ബില്ലില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അമിത് ഷാ ഉറപ്പ് നല്കി. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും. പൗരത്വ ബില്ലിനെ കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.