തിരുവനന്തപുരം: നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുള്ള പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കോ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനകളുടെ ജില്ലാ സംസ്ഥാന നേതൃത്വത്തിനോ ആയിരിക്കും. ഇതു സംബന്ധിച്ച് വ്യക്തമായ താക്കീതാണ് കേരള പോലീസ് നല്‍കിയിരിക്കുന്നത്.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുന്‍പായി അനുമതി വാങ്ങിയിരിക്കണം എന്നാല്‍ അനുമതി നേടാതെയാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചില തീവ്ര ഇസ്ലാമിക സംഘടനകളും കമ്മ്യൂണിസ്റ്റ് ഭീകരസംഘടനകളും ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്.
ഹര്‍ത്താലിന്റെ മറവില്‍ കലാപമുണ്ടാക്കാനാണ് സംഘടനകള്‍ ലക്ഷ്യമിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. സുരക്ഷ പ്രശ്‌നങ്ങളെ തുടര്‍ന്ന് സമൂഹമാദ്ധ്യമങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരുകയാണ്.














