വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2026, 01:40 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വേളാങ്കണ്ണി ആരോഗ്യ മാതാ ദേവാലയത്തിലെ വാർഷിക തിരുനാളിനോടനുബന്ധിച്ച് തീർഥാടകർക്കായി എറണാകുളം ജംഗ്ഷനിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രത്യേക പ്രതിവാര ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി മൂന്ന് സർവീസുകളാണ് നടത്തുക.

06061 എറണാകുളം ജംഗ്ഷൻ–വേളാങ്കണ്ണി സ്പെഷ്യൽ ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിലെ വ്യാഴാഴ്ചകളിൽ ഉച്ചയ്‌ക്ക് 1.00ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.50ന് വേളാങ്കണ്ണിയിലെത്തും.

മടക്കയാത്രയ്‌ക്കുള്ള 06062 വേളാങ്കണ്ണി–എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിലെ വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.50ന് എറണാകുളം ജംഗ്ഷനിലെത്തും.

കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, ചെങ്കോട്ട, തെങ്കാശി, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുതുനഗർ, മാനാമധുര, ശിവഗംഗ, കാരൈക്കുടി, പുതുക്കോട്ടൈ, തിരുവാരൂർ, നാഗപട്ടണം എന്നിവ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പുണ്ടാകും.

ഒരു സെക്കൻഡ് എസി, രണ്ട് തേർഡ് എസി, 13 സ്ലീപ്പർ കോച്ചുകൾ, ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉൾപ്പെടെ ആകെ 18 കോച്ചുകളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്.

വേളാങ്കണ്ണി തിരുനാളിൽ പങ്കെടുക്കാൻ പദ്ധതിയിടുന്ന തീർഥാടകർ തിരക്ക് കണക്കിലെടുത്ത് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ദക്ഷിണ റെയിൽവേ അഭ്യർഥിച്ചു.

Tags: Southern RailwayVelankanni Special TrainErnakulam JunctionVelankanni FestivalSpecial Train Schedule
ShareTweetSendShare

More News from this section

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

Latest News

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies