ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ. ഡെലിവറി ബോയ് വൈകിയാല്‍ ഭക്ഷണം സൗജന്യമായി നല്കുന്ന ഫ്രീ ഫീച്ചറാണ് സൊമാറ്റോ ഉപഭോക്തക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.
നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ഭക്ഷണം എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചെലവായ പണം തിരിച്ച് നല്‍കുമെന്നാണ് സൊമാറ്റോ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സൊമാറ്റോയുടെ ഭക്ഷ്യവിതരണത്തിന്റെ പ്രത്യേക സമയപരിധി എത്രയാണെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് പുതിയ ഓഫര്‍ കമ്പനി അവതരിപ്പിച്ചത്. പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് അവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൃത്യസമയത്ത് ലഭിക്കുമെന്നും അഥവാ കിട്ടിയില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നുമാണ് സൊമാറ്റോയുടെ അവകാശവാദം.
പുതിയ ഫീച്ചര്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഓര്‍ഡര്‍ നല്കുമ്പോള് തന്നെ ഓണ്‍ ടൈം അല്ലെങ്കില്‍ ഫ്രീ ക്ലിക്ക് ചെയ്യണം. ഓര്‍ഡറുകള്‍ എത്തിക്കുന്നതിനായി കമ്പനി ഡെലിവറി ബോയികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചൊലുത്തില്ലെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.