ഇന്ത്യന്‍ വിദേശവിനിമയ കരുതല്‍ ധനം റേക്കോര്‍ഡ് നേട്ടത്തില്‍. ഡിസംബര്‍ 13ന് വിപണി അവസാനിപ്പിക്കുമ്പോള്‍ വിദേശ വിനിമയ കരുതല്‍ ധനം 454.492 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നതായി ആര്‍ബിഎ അറിയിച്ചു. 2.342 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നാണ് 454.422 ബില്യണ്‍ ഡോളറിലെത്തിയത്.
മുഴുവന്‍ കരുതല്‍ ധനത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സിയുടെ ആസ്തിയാണ് പ്രധാനമായും ഉയര്‍ന്നത്. 1.163 ബില്യണ്‍ ഡോളറില്‍ നിന്ന് ഉയര്‍ന്ന് 422.422 ബില്യണ്‍ ഡോളറിലാണ് എത്തിയത്. വിദേശ കറന്‍സികളായ യൂറോ, പൗണ്ട്, യെന്‍ എന്നിവയുടെ മൂല്യം കണക്കാക്കാതെയുള്ള കണക്കെടുപ്പിലാണ് റെക്കോര്‍ഡ് നേട്ടത്തിലെത്തയിത്.
അതേസമയം സ്വര്‍ണ്ണ ശേഖരം 110 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 26.968 ബില്യണ്‍ ഡോളറിലെത്തി.















