ഭാരത് ബോണ്ട് ഇടിഎഫിന്റെ എന്‍എഫ്ഒയ്ക്ക് ലഭിച്ചത് 1.7 മടങ്ങ് അപേക്ഷകളെന്ന് റിപ്പോര്‍ട്ട്. 7,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ബോണ്ട് പുറത്തിറക്കിയത്. എന്നാല്‍ സമാഹരിച്ചതോ 12,000 രൂപ. വെള്ളിയാഴ്ചയായിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം.
ആദ്യമായാണ് രാജ്യത്ത് കോര്‍പ്പറേറ്റ് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നത്. 2023-ല്‍ കാലാവധിയെത്തുന്ന മൂന്നു വര്‍ഷത്തയും 2030-ല്‍ കാലാവധി എത്തുന്ന പത്തുവര്‍ഷത്തെയും ബോണ്ടുകളാണ് ഇടിഎഫ് പുറത്തിറക്കിയത്. മൂന്നു വര്‍ഷത്തെ ബോണ്ടിന് 6.69 ശതമാനവും പത്തു വര്‍ഷത്തെ ബോണ്ടിന് 7.58 ശതമാനവും വാര്‍ഷികാദായവും ലഭിക്കും.
മാത്രമല്ല ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഭാരത് ബോണ്ട് ഫണ്ട്സ് ഓഫ് ഫണ്ട്സും പുറത്തിറക്കി. നിക്ഷേപകര്‍ക്ക് ഇതില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുകയും നിക്ഷേപം പിന്‍വലിക്കുകയും ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.