ഭുവനേശ്വര്‍: ഇന്ത്യ ഈ വര്‍ഷത്തെ അവസാന മത്സരത്തിനിറങ്ങു്‌മ്പോള്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ് നേട്ടം. വിന്‍ഡീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ 9 റണ്‍സ് കൂടി നേടിയാലാണ് റെക്കോഡ് മറികടക്കുക. ഓപ്പണര്‍മാരില്‍ ഒരു വര്‍ഷത്തില്‍ 3 ഫോര്‍മാറ്റിലും ചേര്‍ത്ത് ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി രോഹിത് മാറും. നിലവില്‍ ഈ നേട്ടം മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യയുടെ പേരിലാണ്.
ഓപ്പണര്‍മാരില്‍ അതിവേഗം റണ്‍സ് സക്കോര്‍ ചെയ്യുന്നതില്‍ എന്നും അതിശയിപ്പിച്ചിരുന്ന ജയസൂര്യ 22 വര്‍ഷം മുന്‍പ് നേടിയ ഒരു വര്‍ഷത്തെ റണ്‍വേട്ട ഇതുവരെ ആരും മറികടന്നിട്ടില്ല. 1997ലായിരുന്നു ശ്രീലങ്കന്‍ താരത്തിന്റെ മികച്ച ഫോം കണ്ട വര്‍ഷം. 2387 റണ്‍സാണ് ജയസൂര്യയുടെ നേട്ടം. രോഹിത് ശര്‍മ ഇതുവരെ 2379 വരെ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ ഏകദിനത്തില്‍ തകര്‍ത്തടിച്ച് നേടിയ 159 റണ്‍സിന്റെ വീര്യം ഇന്ത്യക്ക് 107 റണ്‍സിന്റെ ഉശിരന്‍ ജയമാണ് സമ്മാനിച്ചത്.















