കൈയ്യിലെ പരിക്കിനു ശസ്ത്രക്രിയ നടത്തി നടൻ മോഹൻ ലാൽ . ദുബായിലെ ബുർജീൽ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ . ചികിത്സയ്ക്ക് ശേഷം കൈയ്യിൽ പ്ലാസ്റ്റർ ചുറ്റിയുള്ള ചിത്രവും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചു . ബുർജീൽ ആശുപത്രിയിലെ ഡോക്ടർ ഭുവനേശ്വർ മചാനിയും ഒപ്പമുണ്ടായിരുന്നു .
കഴിഞ്ഞ ദിവസങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ വലതു കൈപ്പത്തിയിൽ കറുത്ത ബാൻഡേജ് ചുറ്റിയാണ് മോഹൻലാൽ എത്തിയത് . ഐസ് ലാൻഡിൽ അവധി ആഘോഷത്തിനിടെയായിരുന്നു മോഹലാലിന്റെ കൈയ്ക്ക് പരിക്കേറ്റത് . പേടിക്കേണ്ടതായി ഒന്നുമില്ലെന്നും ചെറിയ സർജറി മാത്രമാണ് നടത്തിയതെന്നുമാണ് മോഹൻലാലിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത് .