എംജിയുടെ ഇലക്ട്രിക് കാർ; ZS ഇവി ബുക്കിംഗ് ആരംഭിച്ചു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

എംജിയുടെ ഇലക്ട്രിക് കാർ; ZS ഇവി ബുക്കിംഗ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2019, 08:55 pm IST
Facebook
Twitter
WhatsAppTelegram

മോറിസ് ഗാരേജസ് എന്ന എംജി മോട്ടോഴ്സിന്റെ ഇന്ത്യയിലെ രണ്ടാമത്തെ കാറായ ZS ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഇന്റർനെറ്റ് എസ് യുവി എന്ന വിശേഷണത്തോടെയാണ് വാഹനം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളിലാണ് ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

കമ്പനിയുടെ വെബ് സൈറ്റ് വഴി ആവശ്യക്കാർക്ക് വാഹനം ബുക്ക് ചെയ്യാം. ബുക്കിംഗിനായി 50,000 രൂപയാണ് അടക്കേണ്ടത്. ആദ്യ ഘട്ടത്തിൽ 1000 ബുക്കിംഗ് മാത്രമേ കമ്പനി സ്വീകരിക്കുന്നുള്ളൂ. പിന്നീടായിരിക്കും കൂടുതൽ ബുക്കിംഗ് എടുക്കുക. ഉപഭോക്താക്കളുടെ എണ്ണം കൂടിയതിനാൽ എംജി ആദ്യം പുറത്തിറക്കിയ ഹെക്ടറിന്റെ ബുക്കിംഗ് പാതിവഴിയിൽ നിർത്തി വക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഇത് ഒഴിവാക്കുന്നതിനാണ് ബുക്കിംഗിന് പരിധി വച്ചിരിക്കുന്നത്.

വിദേശത്തുളള ZS പെട്രോള്‍ മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്ക് പതിപ്പിനും നല്‍കിയിരിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിണിയില്‍ എത്തുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടമാറ്റിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, സൺ റൂഫ് എന്നിവയാണ് ZS ന്റെ പ്രധാന സവിശേഷതകള്‍.

ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വാഹനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടെങ്കിലും വില സംബന്ധിച്ച വിരങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies