സംഗീത ചക്രവര്‍ത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവ ചരിത്രം സിനിമയാകുന്നു. നടന് മോഹന്‍ ലാലാണ് ചിത്രത്തില്‍ ചെമ്പൈയുടെ വേഷം അഭിനയിക്കുന്നതെന്നാണ് സൂചന.
മുന്തിരി മൊഞ്ചന്‍ എന്ന സിനിമയുടെ സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാരാണ് ചെമ്പൈയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്മാര് ഒരുമിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.
പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ ശിഷ്യന് കൂടിയാണ് വിജിത്. മോഹന്‍ലാല്‍ ചെമ്പൈയുടെ കഥാപാത്രമായി എത്തുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചനകള്‍. ചിത്രം വെള്ളിത്തിരയില്‍ എത്തിയാല്‍ മലയാളത്തിലെയും ലോക സിനിമയിലെയും മറ്റൊരു ക്ലാസിക് ആകുമെന്നാണ് വലയിരുത്തല്‍.















