ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ ക്യാബ് ബുക്കിങ് സേവനമായ ഒല തയ്യാറെടുക്കുന്നു. ഗാര്ഡിയന് എന്ന പേരിലറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സുരക്ഷാ സംവിധാനമാണ് ഒല അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഗാര്ഡിയന് സംവിധാനം പെര്‍ത്ത്, ഓസ്ട്രേലിയ, 16 ഇന്ത്യന്‍ നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുന്നത്.
യാത്രയ്ക്കിടെ ക്രമക്കേട്,അലേര്‍ട്ട് എന്നിവ കണ്ടെത്തിയാല്‍ അടുത്തുള്ള റെസ്പോണ്‍സ് ടീമിന് ഉടനെ ഇത് സംബന്ധിച്ച വിവരം ലഭിക്കും. ഗാര്ഡിയന് സവിശേഷത റൈഡുകളില്‍ നിന്നുള്ള റിയല്‍ ടൈം ഡാറ്റ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
യാത്രയില്‍ ഉപഭോക്താവിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കണ്ടെത്തിയാല്‍ ഒരു അലേര്‍ട്ട് നല്‍കും. യാത്രയില്‍ അപ്രതീക്ഷിതമായുള്ള റൂട്ടിലെ മാറ്റം, റൂട്ട് വ്യതിയാനങ്ങള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് അലേര്‍ട്ട്. കൂടാതെ റൈഡറുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നു കൂടി ഉറപ്പാക്കുകയാണ് ഫീച്ചറിന്റെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.