ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയമായതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വാഹനത്തെ കയറ്റുമതി ചെയ്യാനൊരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ. ഇതിന്റെ ഭാഗമായി അടുത്തിടെ പുറത്തിറങ്ങിയ 7 സീറ്റര്‍ മോഡലായ ട്രൈബര്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്തു. 600 വാഹനങ്ങളാണ് കമ്പനി കയറ്റി അയച്ചിരിക്കുന്നത്.
ഈ വര്‍ഷം ഓഗസ്റ്റിലാണ് റെനോ ട്രൈബര്‍ പുറത്തിറക്കിയത്. വാഹനത്തിന് ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. 20,000 യൂണിറ്റ് വാഹനങ്ങളാണ് രാജ്യത്തി ഇതിനോടകം പുറത്തിറങ്ങിയത്. ട്രൈബറിന്റെ വരവോടെ സാമ്പത്തികമായും റെനോള്‍ട്ട് മുന്നേറിയിരുന്നു. 2018 നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം നവംബറില്‍ 77 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ ട്രൈബര്‍ കുടുംബത്തിന്റെ വളര്‍ച്ചക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ മേഖലകളിലേക്കും വിപണി നീട്ടുകയാണ് ലക്ഷ്യമെന്ന് റെനോയുടെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടര്‍ വെങ്കട്രാം മമിലപല്ലെ വ്യക്തമാക്കി.
ത്രീ സ്ലേറ്റ് ഗ്രില്‍, സ്പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയോടെയാണ് ട്രൈബര്‍ എത്തിയത്. എടുത്ത് മാറ്റാന്‍ കഴിയുന്ന തേഡ് റോ സീറ്റാണ് വാഹനത്തിനുള്ളത്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് എന്നിങ്ങനെയുള്ള സുരക്ഷ സംവിധാനങ്ങളും ട്രൈബറിലുണ്ട്.