കൊച്ചി: മോഹന്‍ലാല്‍ നായകനായ സിദ്ദീഖ് ചിത്രം ബിഗ് ബ്രദറിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. മോഹന്‍ലാലും സിദ്ദീഖും സംവിധായകന്‍ ജോഷിയും ചേര്‍ന്നാണ് ഓഡിയോലോഞ്ച് നിര്‍വ്വഹിച്ചത്. അടുത്ത മാസം ചിത്രം തിയ്യറ്ററുകളിലെത്തും.
ആക്ഷനും ത്രില്ലറും മുഴുനീള എന്റര്‍ടെയിനറുമായ ബിഗ് ബ്രദറില്‍ സച്ചിദാനന്ദന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വിഷ്ണുവായി അനൂപ് മേനോനും മനുവായി സര്‍ജാനോ ഖാലിദും എത്തുന്നു. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്.സിദ്ദീഖ് ഉള്‍പ്പടെ 6 പേര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് 25 കോടി രൂപയാണ്.
സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലും സിദ്ദീഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബിഗ് ബ്രദര്‍. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്.















