പ്രതിസന്ധിയില്‍ നിന്ന് കരകയറി മാരുതി. കഴിഞ്ഞ കുറേ മാസത്തോളം മാരുതിയുടെ വില്പനയില് വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ മാസത്തെ വില്പനയില് 3.5 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചതെന്ന് മാരുതി അധികൃതര്‍ അറിയിച്ചത്.
ഡിസംബര്‍ 1,25,735 വാഹനങ്ങളാണ് മാരുതിയില്‍ നിന്ന് വില്പന നടന്നത്. 2018 ഡിസംബറില്‍ ഇത് 1,21,479 യൂണിറ്റായിരുന്നു. എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്.
മാരുതിയുടെ വില്‍പ്പനയ്ക്ക് കരുത്തേകിയത് സ്വിഫ്റ്റ്, ഡിസയര്‍, ബലേനൊ തുടങ്ങിയ വാഹനങ്ങളാണ്. യൂട്ടിലിറ്റി വാഹന ശ്രേണിയിലും മാരുതി കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. വിത്താര ബ്രെസ, എര്‍ട്ടിഗ, എക്സ്എല്‍-6 എന്നീ വാഹനങ്ങള്‍ ചേര്‍ന്ന് 17.7 ശതമാനം വില്‍പ്പന നേട്ടമുണ്ടാക്കിയിട്ടുണ്ട്.