ഇതാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 10 കാറുകൾ 
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇതാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 10 കാറുകൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2020, 11:58 am IST
Facebook
Twitter
WhatsAppTelegram

ആഡംബരം എന്നതിലുപരി അത്യാവശ്യം എന്ന നിലയിലാണ് പലരും ഇന്ന് വാഹനങ്ങൾ വാങ്ങിക്കുന്നത് . എന്നാൽ ആഡംബരത്തിന്റെ അവസാന വാക്കായി മാറിയ വാഹനങ്ങളുമുണ്ട് . അത്തരത്തിൽ ലോകത്തെ വിലപിടിപ്പുളള 10 കാറുകൾ ഇവയാണ് .

1 . ബുഗാട്ടി ലാ വോയ്ചുർ ന്വാ – 136 കോടി

റോൾസ്-റോയ്‌സിനെ പോലും വെല്ലും വിധത്തിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ ബുഗാറ്റി തങ്ങളുടെ ‘മാസ്റ്റർസ്ട്രോക്ക്’ മോഡൽ ബുഗാട്ടി ലാ വോയ്ചുർ ന്വാ-യെ പുറത്തിറക്കിയത് . 2019 ജനീവ മോട്ടോർ ഷോയിലാണ് ലോകം ആദ്യമായി ബുഗാട്ടി ലാ വോയ്ചുർ ന്വായെ കാണുന്നത് .

വില ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും 19 മില്യൺ ഡോളർ അഥവാ 136 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ടുകൾ .ഒരൊറ്റ ലാ വോയ്ചുർ ന്വാ മോഡൽ മാത്രമേ ബുഗാറ്റി നിർമിച്ചിട്ടുള്ളു. ബുഗാട്ടി ഷിറോൺ അടിസ്ഥാനമാക്കി നിർമിച്ച ലാ വോയ്ചുർ ന്വാ-യ്‌ക്ക് ഷിറോണിലേ അതെ നാല് ടർബോ ചാർജറുള്ള, 8.0 ലിറ്റർ W16 എഞ്ചിനാണ്. 1,500 എച്ച്പി ആണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന ഔട്പുട്ട്.

ഈ വാഹനം സ്വന്തമാക്കിയ ആളിനെ കുറിച്ചും കൃത്യമായ വിവരങ്ങളില്ല . ഒന്നുകിൽ ഫോക്‌സ്വാഗൺ ഗ്രൂപ്പ് ബോസ് ഫെർഡിനാൻഡ് പീച്ച് അല്ലെങ്കിൽ സൂപ്പർ ഫുട്ബോളർ ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിങ്ങനെയാണ് റിപ്പോർട്ട്.

2 . റോൾസ്-റോയ്‌സ് സ്വെപ്‌റ്റെയിൽ – 93 കോടി

ആഡംബര സ്പീഡ് ബോട്ടിൽ യാത്ര ചെയ്താലുള്ള ഫീൽ എന്താകും , അതാണ് റോൾസ്-റോയ്‌സ് സ്വെപ്‌റ്റെയിലിലെ യാത്ര നിങ്ങൾക്ക് തരുന്നത് . 2-ഡോർ ആഡംബര ഗ്രാൻഡ് ട്യൂറെർ ആയ സ്വെപ്‌റ്റെയിലിൽ 453 ബിഎച്ച്പി പവർ നിർമിക്കുന്ന 6.75 ലിറ്റർ V12 എൻജിനാണ്.

2017-ൽ അവതരിപ്പിച്ച സ്വെപ്‌റ്റെയിൽ ലോകത്ത് ഒരെണ്ണം മാത്രമേ ഉള്ളൂ. 1920-കളിലും 1930-കളിലും റോൾസ് റോയ്‌സ്സിന്റെ പ്രശസ്തമായ കോച്ച് ബിൽഡിങ് രീതിക്കനുസരിച്ച് പൂർമാണയും കൈകൾ കൊണ്ട് നിർമിച്ചതാണ് റോൾസ്-റോയ്‌സ് സ്വെപ്‌റ്റെയിൽ. 13 മില്യൺ ഡോളർ അഥവാ 93 കോടി രൂപ വില വരുന്ന സ്വെപ്‌റ്റെയിൽ ലോഞ്ച് ചെയ്ത സമയത് ലോകത്തെ ഏറ്റവും വില കൂടിയ വാഹനം ആയിരുന്നു.

3 . ബുഗാട്ടി ചെൻതോഡിയെച് – 64 കോടി രൂപ

പേരിൽ തന്നെ വ്യത്യസ്തനാണിത് . 110 എന്ന സംഖ്യയെ ഇറ്റാലിയൻ ഭാഷയിൽ പറയുന്നതാണു ചെൻതോഡിയെച്. ആകെ 10 എണ്ണം മാത്രമാണ് ലോകത്തുള്ളത് .

രണ്ടാം ലോക മഹായുദ്ധക്കാലത്ത് അടച്ചുപൂട്ടിയ ബുഗാട്ടി, ഇറ്റാലിയൻ സംഭരംഭകനായ റൊമാനൊ ആർടിയോളിക്ക് കീഴിൽ 1990-ൽ ഉയർത്തെഴുന്നേറ്റപ്പോൾ ആദ്യം അവതരിപ്പിച്ച മോഡലായ EB110-നോടുള്ള ആദരസൂചകമായാണ് ഈ വെറൈറ്റി പേര്. ചെൻതോഡിയെചിന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ സ്പീഡിലെത്താൻ വെറും 2.4 സെക്കന്റ് മതി. 380 കിലോമീറ്റർ ആണ് പരമാവധി വേഗത.

8.9 മില്യൺ ഡോളർ ആണ് ഒരെണ്ണത്തിന് വില (ഏകദേശം 64 കോടി രൂപ). ബുഗാട്ടിയുടെ ഷിറോണിനെ ചലിപ്പിക്കുന്ന 8.0 ലിറ്റർ W16 എൻജിൻ തന്നെയാണ് ചെൻതോഡിയെച്ചിൽ. ഭാരംകുറഞ്ഞ വാഹന ഭാഗങ്ങൾ ഉപയോഗിക്കുകവഴി ചെൻതോഡിയെചിന് ഷിറോണിനെക്കാൾ 20 കിലോയോളം ഭാരക്കുറവുമുണ്ട്.

4. മെഴ്‌സിഡസ്-ബെൻസ് മെയ്ബാക്ക് ഏക്സിലെറോ – 57 കോടി രൂപ

ജർമൻ ടയർ ഭീമന്മാരായ ഗുഡ്ഇയറിന്റെ സബ്സിഡിയറിയായ ഫുൾഡയും ഡൈംലറും ചേർന്ന് 2005 ൽ വികസിപ്പിച്ചെടുത്തതാണ് മെയ്ബാക്ക് ഏക്സിലെറോ . മെയ്ബാക്ക് 57 അടിസ്ഥാനപ്പെടുത്തി നിർമിച്ച മെയ്ബാക്ക് ഏക്സിലെറോയ്‌ക്ക് 700 എച്ച്പി പവറും 1000 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 5.9 ലിറ്റർ എൻജിനാണ്. ഒരൊറ്റ മെഴ്‌സിഡസ്-ബെൻസ് മെയ്ബാക്ക് ഏക്സിലെറോയെ നിർമിച്ചിട്ടുള്ളൂ.

ഫുൽഡയുടെ ഹൈ പെർഫോമൻസ് ടയർ ശ്രേണിയായ ക്യാരറ്റ് ഏക്സിലെറോ പരീക്ഷിക്കാനാണ് മെയ്ബാക്ക് ഏക്സിലെറോയെ കമ്മീഷൻ ചെയ്തത്. വില 8 മില്യൺ ഡോളർ അഥവാ 57 കോടി രൂപ

5. കോനിഗ്‌സെഗ്ഗ് സിസിഎക്‌സ്ആർ ട്രെവിറ്റ – 34 കോടി രൂപ

രത്നം കൊണ്ടുള്ള പെയിന്റ് കോട്ടിംഗുമായി പുറത്തിറങ്ങിയ രാജകീയ വാഹനം ,അങ്ങനെയായിരുന്നു കോനിഗ്‌സെഗ്ഗ് സിസിഎക്‌സ്ആർ ട്രെവിറ്റ അറിയപ്പെട്ടത് . സ്വീഡിഷ് ഹൈ-എൻഡ് വാഹന നിർമ്മാതാക്കളായ കോനിഗ്സെഗ്ഗിന്റെ മിഡ്-എൻജിൻ സ്പോർട്സ് കാറാണ് സിസിഎക്‌സ്.

രത്നം കൊണ്ടുള്ള പെയിന്റ് കോട്ടിങ് ആണ് സിസിഎക്‌സ്ആർ ട്രെവിറ്റയെ വ്യത്യസ്തവും വിലക്കൂടുതലുമാക്കുന്നത്.1,004 എച്ച്പി പവർ നിർമിക്കുന്ന 4.8 ലിറ്റർ ഡ്യുവൽ സൂപ്പർചാർജ്ഡ് V8 എൻജിനാണ് കോനിഗ്‌സെഗ്ഗ് സിസിഎക്‌സ്ആർ ട്രെവിറ്റയുടെ ഹൃദയം.

ട്രെവിറ്റയ്‌ക്ക് മാത്രമായി കോനിഗ്‌സെഗ്ഗ് പ്രൊപ്രൈറ്ററി ഡയമണ്ട് വീവ് എന്ന പുതിയ എക്സ്റ്റീരിയർ ഫിനിഷ് വാഹന നിർമാതാക്കൾ വികസിപ്പിച്ചു. അതിൽ കാർബൺ ഘടകങ്ങൾക്ക് രത്നം പൊടിച്ചുണ്ടാക്കിയ പെയിന്റ് ഫിനിഷാണ്. വില 4.8 മില്യൺ ഡോളർ, അതായത് ഏകദേശം 34 കോടി രൂപ.

 


6. ലംബോർഗിനി വെനേനോ – 32 കോടി

ലംബോർഗിനി ബ്രാൻഡിന്റെ അൻപതാം വാർഷികം ആഘോഷിച്ച 2013-ലാണ് ജനീവ മോട്ടോർ ഷോയിൽ വെനേനോയെ അവതരിപ്പിച്ചത്. പൊതു നിരത്തിൽ ഓടിക്കാവുന്ന ലംബോർഗിനിയുടെ റേസ് കാർ എന്നുള്ള ആശയത്തിൽ നിന്ന് ഉത്ഭവിച്ചതാണ് വെനേനോ. അവന്റഡോർ അടിസ്ഥാനപ്പെടുത്തി നിർമിച്ച വെനേനോയ്‌ക്ക് 8,400 ആർ‌പി‌എമ്മിൽ 740 എച്ച്പി പവറും 5,500 അർപിഎമ്മിൽ 690 എൻഎം ടോർക്കും നിർമിക്കുന്ന 6.5 ലിറ്റർ V12 എൻജിനാണ്

നാലേ നാല് വെനേനോ മോഡലുകൾ മാത്രമാണ് ലംബോർഗിനി നിർമിച്ചത്. 4 യൂണിറ്റും ജനീവയിലെ അവതരണത്തിന് മുൻപ് തന്നെ വിറ്റുപോയി . 4.5 മില്യൺ ഡോളർ ഇന്ത്യൻ രൂപ 32 കോടിയാണ് വില .3 സെക്കൻഡിൽ താഴെ സമയം മതി വെനേനോയ്‌ക്ക് 100 കിലോമീറ്റർ വേഗം താണ്ടാൻ. 356 kmph ആണ് പരമാവധി വേഗം.

 


7. ലംബോർഗിനി സിയാൻ – 26 കോടി

ലംബോർഗിനി ആദ്യമായി വിൽപനക്കായി തയ്യാറാക്കിയ ഹൈബ്രിഡ് സ്പോർട്സ് കാർ ആണ് സിയാൻ. എഞ്ചിനും ട്രാൻസ്മിഷനും ഇടയിൽ ഘടിപ്പിച്ചിരിക്കുന്ന 48 വോൾട്ട് ഇലക്ട്രിക് മോട്ടോർ, സാധാരണ ഇലക്ട്രിക് വാഹനങ്ങളിൽ കണ്ടുവരുന്ന ലിഥിയം അയൺ ബാറ്ററി പായ്‌ക്കിനുപകരം ഒരു സൂപ്പർകാപസിറ്ററിൽ നിന്ന് പവർ സ്വീകരിക്കുന്നത്. പക്ഷെ 819 എച്ച്പി പവർ നിർമിക്കുന്ന സിയാന്റെ ഹൈബ്രിഡ് എൻജിൻ സെറ്റപ്പിൽ 34 എച്ച്പി പവർ മാത്രമാണ് ഇലക്ട്രിക്ക് മോട്ടോർ ഉത്പാദിപ്പിക്കുന്നത്.

2019-ൽ അവതരിപ്പിച്ച സിയാന്റെ 63 യൂണിറ്റുകൾ മാത്രമേ ലംബോർഗിനി നിർമിക്കൂ. ഇതിനകം എല്ലാ സിയാൻ യൂണിറ്റുകളും വാങ്ങാൻ ആൾക്കാർ എത്തിക്കഴിഞ്ഞു. ഒരു സിയാന് 3.6 മില്യൺ ഡോളർ (ഏകദേശം 26 കോടി) രൂപയാണ് വില.

 


8 . ലൈക്കൻ ഹൈപ്പർസ്‌പോർട്ട് – 24 കോടി

കല്ലുകൾ പതിപ്പിച്ച ഹെഡ്‍ലൈറ്റ്, സിസ്സർ ഡോർ എന്നിങ്ങനെ പോകുന്നു ലൈക്കൻ ഹൈപെർസ്‌പോർട്ടിന്റെ പ്രത്യേകതകൾ .2012-ൽ ലെബനനിൽ സ്ഥാപിച്ച യുഎഇ ആസ്ഥാനമായ ഡബ്ല്യു മോട്ടോഴ്‌സിന്റെ ലിമിറ്റഡ് എഡിഷൻ ഹൈപ്പർകാർ ആണ് ലൈക്കൻ ഹൈപ്പർസ്പോർട്ട്. ഡബ്ല്യു മോട്ടോഴ്‌സ് ഏഴ് ലൈക്കൻ ഹൈപ്പർസ്പോർട്ട് മാത്രമേ പുറത്തിറക്കുകയുള്ളൂ. ഒരെണ്ണത്തിന്റെ വില 3.4 മില്യൺ ഡോളർ (ഏകദേശം 24 കോടി രൂപ). .

2.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ലൈക്കൻ ഹൈപ്പർസ്പോർട്ടിന്റെ പരമാവധി വേഗത 395 kmph ആണ്.

9. മാൻസറി വിവിയർ ബുഗാട്ടി വെയ്‌റോൺ – 24 കോടി

ജർമൻ സ്ഥാപനം മാൻസറി പണിതിറക്കിയ മോഡൽ ആണ് മാൻസറി വിവിയർ ബുഗാട്ടി വെയ്‌റോൺ. ബുഗാട്ടിയുടെ മാതൃസ്ഥാപനമായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ സ്വന്തം ടെസ്റ്റ് ട്രാക്ക് എഹ്‌റ-ലെസ്സിയനിൽ 408.47 kmph ആണ് വെയ്‌റോൺ ഗ്രാൻഡ് സ്പോർട്ടിന്റെ അടയാളപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത.

കാർബൺ-ഫൈബർ ബോഡി, പുതിയ സ്‌പോയിലർ പാക്കേജ്, നവീകരിച്ച എൽഇഡി ലൈറ്റുകൾ, പുതുക്കിയ ക്യാബിൻ, റീഡിസൈൻ ചെയ്ത മുൻപിലെ ഗ്രിൽ എന്നിങ്ങനെ വെയ്‌റോണിന്റെ എല്ലാ കാര്യത്തിലും മാൻസറിയുടെ വിഭാവനയാണ് ഉള്ളത് .

3.4 മില്യൺ ഡോളർ (ഏകദേശം 24 കോടി രൂപ) മാൻസറി വിവിയർ ബുഗാട്ടി വെയ്‌റോണിനായി ചിലവഴിക്കേണ്ടത്. 8.0-ലിറ്റർ, നാല് ടർബോചാർജറുകളുള്ള W16 എൻജിനാണ് മാൻസറി വിവിയർ ബുഗാട്ടി വെയ്‌റോണിന്റെ ഹൃദയം. 987 എച്ച്പി പവറും 1,250 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ ഭീമാകാരൻ എൻജിൻ.

10. ഫെറാറി സെർജിയോ – 21.4 കോടി

ഇറ്റാലിയൻ കാർ ഡിസൈൻ സ്ഥാപനമായ പിനിൻഫാറിനയും ഫെറാരിയും സഹകരിച്ച് സെർജിയോ എന്ന കോൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചത്. 2015-ലാണ് സെർജിയോ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ ഫെറാറി തീരുമാനിച്ചത്.

458 സ്‌പൈഡറിലെ 562 എച്ച്പി പവർ നിർമിക്കുന്ന 4.5 ലിറ്റർ V8 എൻജിൻ തന്നെയാണ് സെർജിയോയ്‌ക്കും. പക്ഷേ സെർജിയോ 458 സ്‌പൈഡറിനേക്കാൾ ഭാരം കുറവായതിനാൽ ഉയർന്ന വേഗവും കൂടുതൽ മെച്ചപ്പെട്ട ഹാൻഡ്ലിങ്മുണ്ട്.

നാളിതുവരെ 6 സെജിയോ യൂണിറ്റുകൾ മാത്രമാണ് ഫെറാറി നിർമിച്ചിരിക്കുന്നത്. ഒരെണ്ണത്തിന്റെ വില 21.4 കോടി. ഫെറാറി 458 സ്പൈഡർ അടിസ്ഥാനമാക്കി നിർമിച്ച സെർജിയോയ്‌ക്ക് പക്ഷെ പൂർണമായും റീഡിസൈൻ ചെയ്‌ത എക്‌സ്റ്റീരിയറുമാണ്.

Share102
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies