ജയസൂര്യ നായകനാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം അന്വേഷണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ത്രില്ലിംഗ് രംഗങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരിക്കുന്നത്. ജയസൂര്യ, വിജയ് ബാബു, ശ്രുതി രാമചന്ദ്രന്‍, ലാല്‍, ലെന, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ജേക്ക്‌സ് ബിജോയ് സംഗീതം ചെയ്തിരിക്കുന്നു. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്ത, എവി അനൂപ്, സിവി സാരഥി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജനുവരി 31നാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തുക.















