മൂത്തോന് പിന്നാലെ നിവിന്‍ പോളി നായകനായെത്തുന്ന ചിത്രമാണ് തുറമുഖം. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമാര്‍ന്നൊരു പോസ്റ്ററാണ് പുറത്തിറക്കിയത്.
സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. നിവിന്‍ പോളിയ്ക്ക് പുറമെ ബിജു മേനോന്, നിമിഷ സജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ഇന്ദ്രജിത്ത്, മണികണ്ഠന് ആചാരി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കെപ്പാട്ട് ആണ് നിര്‍മ്മാണം. ഗോപന് തിദംബരനാണ് ചിത്രത്തിന്റെ തിരകഥയൊരുക്കിയിരിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടമാണ് രാജീവ് രവിയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. കമ്മട്ടിപ്പാടം പ്രമേയപരമായും താരങ്ങളുടെ പ്രകടനംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയവയാണ് രാജീവ് രവിയുടെ മറ്റു ചിത്രങ്ങള്‍.
Here it is! The first look poster of Thuramukham! 😍#RajeevRavi ❤️
Posted by Nivin Pauly on Sunday, January 5, 2020















