2020 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കര്‍ എന്ന സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച ‘ വാക്കിൻ ഫീനീക്സാണ് ‘ മികച്ച നടന്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ‘ വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് ‘ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിനുള്ള അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി.
ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റെനി സെല്‍വെഗര്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ദ ഫെയര്‍വെല്‍ എന്ന ചിത്രത്തിലൂടെ ഓക്ക്വഫീന കോമഡി മ്യൂസിക്കല്‍ വിഭാഗത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയത് ടാരണ്‍ ഇഗര്‍ട്ടനാണ് .
കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ ആയിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന് പ്രസ് അസോസിയേഷന് നല്കുന്ന പുരസ്ക്കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.















