ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് റാം. സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. മോഹന്‍ലാല്‍ തന്റെ ട്വിറ്ററിലൂടെയാണ് ലോക്കേഷന്‍ ചിത്രം പുറത്തുവിട്ടത്.
നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മോഹന്‍ലാല്‍ – ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഇറങ്ങുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യന്‍ താരം തൃഷയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സിനിമയില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് തൃഷ എത്തുന്നത്.

6 രാജ്യങ്ങളിലായാണ് ചിത്രം ചിത്രീകരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ളയും, സുധാന്‍ എസ് പിള്ളയുമാണ് നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2020 ഓണം റിലീസായി സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.















