രജനികാന്ത് – എ.ആര്‍ മുരുഗദോസ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ദര്‍ബാറ് റിലീസിന്റെ ഭാഗമായി സൗജന്യ ടിക്കറ്റും അവധിയും നല്‍കി ചെന്നൈയിലെ ഒരു ഐ ടി സ്ഥാപനം. പൊങ്കല്‍ ബോണസിന് ഒപ്പമാണ് കമ്പനി ജീവനക്കാര്‍ക്ക് സിനിമയുടെ ടിക്കറ്റും അവധിയും സമ്മാനമായി നല്‍കുന്നത്.
ജനുവരി 9 നാണ് ദര്‍ബാര്‍ പുറത്തിറങ്ങുന്നത്. പോലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രം കാത്തിരിക്കുന്നത്.
രജനി ചിത്രം പുറത്തിറങ്ങുമ്പോല്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നത് ചെന്നൈയില്‍ ഇപ്പോള്‍ പതിവ് സംഭവമായിരിക്കുകയാണ്. കബാലി, പേട്ട തുടങ്ങിയ രജനി ചിത്രങ്ങള്‍ ഇറങ്ങിയപ്പോഴും പല കമ്പനികളും അവധി നല്‍കിയിരുന്നു.















