റോയല്‍ എന്‍ഫീല്‍ഡ് ബിഎസ് 6 ക്ലാസിക് 350 യുടെ ബുക്കിംഗുകള്‍ ആരംഭിച്ചു. ഔദ്യോഗികമായി ഇന്ത്യയില്‍ വാഹനം ഇറങ്ങിയിട്ടില്ലെങ്കിലും ടോക്കണായി 10000 നല്കി വാഹനം ബുക്ക് ചെയ്ത് ഇടാവുന്നതാണ്.
ബിഎസ് 6 ക്ലാസിക് 350യില്‍ ഉപയോഗിച്ചത് പോലെ 350 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന് തന്നെയാണ് ഉപയോഗിക്കുന്നത്. അതേസമയം, ബിഎസ് 6ലും ബിഎസ് 4 ക്ലാസിക് 350 എഞ്ചിന്റെ 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം പീക്ക് ടോര്‍ക്കുമാണ് ഉള്ളത്. റോയല്‍ എന്‍ഫീല്‍ഡ് ബിഎസ് 6 ക്ലാസിക് 350 ല്‍ അലോയ് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഉണ്ടാകും.
ഏപ്രിലില്‍ നിലവില്‍ വരുന്ന കര്‍ശനമായ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിന് പരിഷ്കരിച്ചാണ് പുതിയ പതിപ്പ്. നിലവില്‍ 1.53 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറും വില. എന്നാല്‍ എഞ്ചിന് നിലവാരം ഉയര്‍ത്തുന്നതോടെ ബൈക്കിന്റെ വിലയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റെല്‍ത്ത് ബ്ലാക്ക് പുതിയ കളര്‍ ഓപ്ഷനായി അവതരിപ്പിക്കും. നേരത്തെ ക്ലാസിക്ക് 500 സീരീസുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ.