അസുരന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ധനുഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പട്ടാസ്. കൊടിക്ക് ശേഷം ധനുഷും സംവിധായകന്‍ ആര്‍എസ് ദുരൈ സെന്തില്‍കുമാറും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ജനുവരി 16നാണ് പട്ടാസ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി.
മാസ് ആക്ഷനും ഫുള്‍ എന്റര്‍ടെയ്‌നറുമായാണ് ചിത്രം എത്തുന്നത്. ധനുഷ് ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പുതുപേട്ടൈയ്‌ക്ക് ശേഷം ധനുഷിന്റെ നായികയായി സ്‌നേഹ വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് പട്ടാസ്. പട്ടാസില്‍ അച്ഛനായും മകനായുമുള്ള ഇരട്ട വേഷങ്ങളിലാണ് ധനുഷ് എത്തുന്നത്.
മെഹ്രീന്‍ പിര്‍സാദ, നാസര്‍, മുനിഷ്‌കാന്ത്, നവീന്‍ ചന്ദ്ര, സതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഓം പ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
ഒടുവില്‍ പുറത്തിറങ്ങിയ അസുരന്‍ ആണ് ധനുഷിന്റെ ആദ്യ നൂറ് കോടി ചിത്രം. ധനുഷിന്റെ ഇക്കൊല്ലത്തെ ആദ്യത്തെ റിലീസ് ചിത്രമാണ് പട്ടാസ്.















