ന്യൂഡല്‍ഹി: പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാന്‍ ഉടന്‍ താത്പര്യപത്രം ക്ഷണിക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായുള്ള മന്ത്രിതല സമിതിയാണ് ഇത് സംബന്ധിച്ചുള്ള അനുമതി നല്‍കിയത്.
എയര്‍ ഇന്ത്യ വാങ്ങുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് ലേലം വിളിക്കുന്നതിന്റെ അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിനായുള്ള അവസാന ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയില്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്‍ഡിഗോ, എത്തിഗാഹ് എയര്‍വെയ്സ് എന്നീ വിമാന കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിമാനക്കമ്പനികള്‍ ചര്‍ച്ച നടത്തിയെന്നും സൂചനകള്‍ ഉണ്ട്.