ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍. മലയാളികള്‍ക്ക് ഒരിക്കലും മതിവരാത്ത ശബ്ദം, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വ്വന്‍. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീതം തലമുറകള്‍ പിന്നിട്ടിട്ടും ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുന്നത്. ഇന്ന് ക്ഷേത്രത്തില്‍ അദ്ദേഹം ഗാനാര്‍ച്ചന നടത്തും.
1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്തവനായി യേശുദാസ് ജനിച്ചു. അച്ഛന്‍ തന്നെയായിരുന്നു ആദ്യ ഗുരു.
പിന്നീട് എം ബി ശ്രീനിവാസിന്റെ സംഗീതത്തില്‍ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്റെ വരികള്‍ പാടിയാണ് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം കുറിച്ചത്. പല ഭാഷകളില്‍ മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ സര്‍ഗ്ഗസംഗീതം പടര്‍ന്നുപന്തലിച്ച് മലയാളത്തിന്റെ ഗാനവസന്തമായി മാറുകയായിരുന്നു.
ലോകത്തെവിടെയും ഒരുഗായകനും ഇതുപോലെ ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. അമ്പത് വര്‍ഷത്തിലധികം നീണ്ട ചലചിത്ര സംഗീത യാത്രയിക്കിടയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് യേശുദാസ് ആലപിച്ചത്. ഇന്നും യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന ഒരു ഗാനമെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ ഇല്ല. ഇനിയും യേശുദാസിന്റെ എത്രയോ ഗനങ്ങള്‍ കേള്‍ക്കാനുള്ള കാത്തിരിപ്പിലാണ് സംഗീത പ്രേമികള്‍.















