ന്യൂഡല്‍ഹി: എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.
‘ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ മധുരമുള്ള സംഗീതം എല്ലാ പ്രായപരിധിയില്‍ ഉള്ളവര്‍ക്കും പ്രിയങ്കരമാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന് അദ്ദേഹം വിലപ്പെട്ട സംഭാവനകളാണ് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന് ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നു’ എന്നും മോദി കുറിച്ചു.
On the special occasion of his 80th birthday, greetings to the versatile K. J. Yesudas Ji. His melodious music and soulful renditions have made him popular across all age groups. He has made valuable contributions to Indian culture. Wishing him a long and healthy life.
— Narendra Modi (@narendramodi) January 10, 2020
ഒരിക്കലും മതിവരാത്ത ശബ്ദം, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വ്വന്‍. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീതം തലമുറകള്‍ പിന്നിട്ടിട്ടും ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് . എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുന്നത്. ക്ഷേത്രത്തില്‍ അദ്ദേഹം ഗാനാര്‍ച്ചന നടത്തും.
അമ്പത് വര്‍ഷത്തിലധികം നീണ്ട ചലചിത്ര സംഗീത യാത്രയിക്കിടയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് യേശുദാസ് ആലപിച്ചത്. അതേസമയം, ചലചിത്ര താരങ്ങളും, സിനിമ പിന്നണി ഗായകരും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.















