ബംഗളുരു: ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. ജനുവരി 19 മുതല്‍ 22 വരെയാണ് സെയില്‍. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 18 -ാം തീയതി ഉച്ചയ്ക്ക് 12 മണി മുതല്‍ ഓഫര്‍ ലഭ്യമാകും. വിവിധ വിഭാഗങ്ങളിലായി ഇരുപത് കോടിയിലേറെ ഉത്പന്നങ്ങളാണ് വിലക്കിഴിവില്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തുന്നത്.
ടിവി, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്പന്നങ്ങള്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഡ്യൂറബിള്‍സ് എന്നിങ്ങനെ വിവിധ ഉല്പന്നങ്ങള്ക്ക് വമ്പിച്ച വിലക്കിഴിവാണ് കമ്പനി വാഗ്ദാനം നല്‍കിയിരിക്കുന്നത്. വാച്ചുകള്‍, ബാഗുകള്‍, ഷൂസുകള്‍, ചെരുപ്പുകള്‍ എന്നിങ്ങനെയുള്ളവയ്ക്കെല്ലാം വമ്പിച്ച ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.വണ്‍പ്ലസ്, ഐഫോണ്‍, സാംസങ്, റെഡ്മി, വിവോ, ലെനോവ, ഓപ്പോ, റിയല്‍മി എന്നീ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളും സെയിലില്‍ ഉണ്ടാകും.
എസ്ബിഐ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഉല്പന്നങ്ങള് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിലക്കിഴിവിന് പുറമെ വിവിധ ബാങ്കുകളും ഫിനാന്‍സിംഗ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫര്‍, ബൈബാക്ക് ഗ്യാരന്റി എന്നീ സേവനങ്ങളും ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.