മുംബൈ: ഓഹരി വിപണി വീണ്ടും റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 259.97 പോയിന്റ് ഉയര്‍ന്ന് 41,859.69 ലും നിഫ്റ്റി 72.70 നേട്ടത്തില്‍ 12329.50 ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ബി എസ് ഇ യിലെ 1532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 970 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, ഇന്‍ഡസിന്റ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രാടെല്‍, യുപിഎല്‍, ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.