'ഹമാരാ ബജാജ്', ഒടുവില്‍ കാത്തിരിപ്പിന് അവസാനം, ഇലക്ട്രിക് ചേതക് ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 1 ലക്ഷം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘ഹമാരാ ബജാജ്’, ഒടുവില്‍ കാത്തിരിപ്പിന് അവസാനം, ഇലക്ട്രിക് ചേതക് ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 1 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2020, 03:22 pm IST
FacebookTwitterWhatsAppTelegram

ആരാധകര്‍ ഏറെ കാത്തിരുന്ന ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ചേതക് ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്‌സ് ഷോറും വില ഒരു ലക്ഷം മുതല്‍. പുനെയിലാണ് ആദ്യ വില്പനയ്‌ക്ക് എത്തുക തുടര്‍ന്ന് വില്പന ബംഗ്ലൂരിലേക്ക് വ്യാപിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല യൂറോപ്പിലേക്കും ചേതക് കയറ്റി അയക്കുമെന്നാണ് ബജാജ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്.

15 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ചേതക് എന്ന പേര് വീണ്ടും ആരാധകരുടെ മനസിലേക്ക് തിരിച്ചെത്തുന്നത്. മധ്യവര്‍ഗക്കാരന്റെ സ്വപ്‌നമായിരുന്നു ഒരു കാലത്ത് ചേതക്. ഹമാരാ ബജാജ് എന്ന മുദ്രവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ സാധാരണക്കാരന്റെ വാഹനമായിരുന്നു ചേതക്. 1972-ല്‍ ബജാജ് അവതരിപ്പിച്ച ചേതക് 2006-ലാണ് നിര്‍മ്മാണം അവസാനിപ്പിച്ചത്. പേര് ഒന്നാണെങ്കിലും പഴയ ചേതകിനോട് സമാനതകളൊന്നും ഇ-ചേതകിനില്ല. റെട്രോ ഡിസൈനിന് പ്രാധാന്യം നല്‍കിയാണ് ഇ-ചേതകിന്റെ രൂപ കല്‍പന.

നിയോ-റെട്രോ രൂപഭംഗിയുള്ള പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ് പുതിയ ബജാജ് ചേതക്. വൃത്താകൃതിയിലുള്ള ഹെഡ് ലാംപ്, വീതി കൂടിയ എപ്രോണ്‍, ആകാരവടിവുള്ള ബോഡി പാനലുകള്‍ എന്നിവ പഴയകാല ചേതക്കില്‍ നിന്ന് കടമെടുത്തപ്പോള്‍ കറുപ്പ് നിറത്തിലുള്ള റിയര്‍വ്യൂ മിറര്‍, അലോയ് വീലുകള്‍, എല്‍ഇഡി ലൈറ്റിങ്, എല്‍ഇഡി റെയില്‍ ലാംപ്, ഡേടൈം റണ്ണിങ് ലാമ്പുകള്‍, രണ്ടായി ഭാഗിച്ച റെയില്‍ ലാംപ് ക്ലസ്റ്റര്‍ എന്നിവ ചേതക്കിന് ആധുനിക മുഖഭാവം നല്‍കുന്നു.

കൂടാതെ ധാരാളം ക്രോം ഘടകങ്ങളും ചേര്‍ത്ത് പ്രീമിയം ലുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മെറ്റല്‍ ബോഡിയുള്ള ബജാജ് ചേതക്, ഐവറിയും ഗോള്‍ഡും അടക്കം 6 നിറങ്ങളിലാണ് ചേതക് വിപണിയില്‍ എത്തുന്നത്. ബജാജ് ചേതക് അര്‍ബന്റെ വില ഒരു ലക്ഷവും ബജാജ് ചേതക് പ്രീമിയത്തിന് 1.15 ലക്ഷം രൂപയുമാണ്. IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. സിറ്റി മോഡില്‍ ഒറ്റ ചാര്‍ജില്‍ 95-100 കിലോമീറ്ററും സ്‌പോര്‍ട്‌സ്‌മോഡില്‍ 85 കിലോമീറ്ററും സഞ്ചരിക്കാന്‍ സാധിക്കും. 4KW ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ചേതക്ക് കുതിക്കുക.

Share250TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies