കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ ആവേശകരമായ ഓഫ് റോഡ് റൈഡിംഗ് എക്സ്ട്രാക്സ് – ലൈവ് ദി ത്രിൽ കൊച്ചിയിൽ നടന്നു. മനകുന്നത്തുള്ള വോൾഫ് ട്രയൽസ് ഓഫ് റോഡ് ട്രാക്കിലാണ് ആവേശകരമായ എക്സ്ട്രാക്സ് റൈഡിംഗ് സംഘടിപ്പിച്ചത്.
300 ഓളം ആളുകളാണ് റൈഡിങ്ങിൽ പങ്കെടുത്തുകൊണ്ട് എക്സ്പൾസ് 200 അനുഭവിക്കുകയും അവരുടെ ഓഫ്-റോഡിംഗ് കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തത്. ഇവന്റിന് നഗരത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡൽഹി, ചെന്നൈ, ബംഗളൂരു, മുംബൈ, കൊൽക്കത്ത, ലഖ്നൗ, പൂനെ എന്നിവിടങ്ങളിലെ റൈഡുകൾക്കു ശേഷമാണ് എക്സ്ട്രാക്സ് കൊച്ചിയിൽ എത്തിയത്.
നഗരത്തിലെ ബൈക്ക് പ്രേമികൾക്ക് 2020 ലെ ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ ജേതാവായ ഹീറോ എക്സ്പൾസ് 200ൽ ഒരു ഓഫ് റോഡ് ട്രാക്കിലൂടെ റൈഡ്ചെയ്യാനുള്ള അവസരമാണ് ഈ പരിപാടിയിലൂടെ ലഭ്യമായത്. ആവേശത്തോടൊപ്പം റൈഡറുടെ സുരക്ഷക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള നിർദേശങ്ങളും റൈഡിനു മുൻപായി ഹീറോ നൽകി.