മുംബൈ: ഓഹരി സൂചികകളില്‍ റേക്കോര്‍ഡ് നേട്ടവുമായി സെന്‍സെക്സ് ആദ്യമായി 42000 കടന്നു. 150 പോയിന്റ് നേട്ടമാണ് കൈവരിച്ചത്. നിഫ്റ്റിയില്‍ 28 പോയന്റ് ഉയര്‍ന്ന് 12371ലാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1342 കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സ്മോള്‍ ക്യാപ് ഓഹരികള്‍ 0.5 ശതമാനത്തോളം നേട്ടത്തിലാണ്.
യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, റിലയന്‍സ്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഒരു വര്‍ഷത്തോളമായി തുടരുന്ന വ്യാപാരയുദ്ധം അവസാനിപ്പിച്ച് യുഎസ്-ചൈന ഒന്നാംഘട്ട വ്യാപാരക്കരാര്‍ ഒപ്പുവെച്ചതാണ് വിപണിയ്ക്ക് കരുത്തായത്.