കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രാഥമികവാദം ഫെബ്രുവരി 19ന് ആരംഭിക്കും. കേസില്‍ രണ്ട് കുറ്റപത്രങ്ങളിലായി 17 പ്രതികളാണുള്ളത്. ഇവ രണ്ടും ഒരുമിച്ചാണ് കോടതി പരിഗണിക്കുക.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഫെബ്രുവരി 19ന് മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. കേസ് വിചാരണ നടത്തി ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. 2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.