ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇളം പൂവേ.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.
‘അച്ഛൻ പാട്ട്’ എന്ന പേരിട്ടാണ് പാട്ടിനെ സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രധാന താരങ്ങളും അവരുടെ മക്കളുമൊത്തുള്ള ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലെ സൂപ്പർ താരം രജനി കാന്തിന്റെയും വിക്രത്തിന്റെയും മക്കളുമൊത്തുള്ള ചിത്രങ്ങളും ഗാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ജയസൂര്യയ്‌ക്ക് പുറമെ വിജയ് ബാബു, ശ്രുതി രാമചന്ദ്രന്‍, ലാല്‍, ലെന, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജോ പോളിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജേക്സ് ബിജോയിയാണ്. സുജിത് വാസുദേവാണ് അന്വേഷണത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്ത, എവി അനൂപ്, സിവി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഈ മാസം 31ന് തിയേറ്ററുകളിലെത്തും.















