കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ അംഗവും പശ്ചിമ ബംഗാള്‍ താരവുമായ മനോജ് തിവാരിക്ക് ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി. ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് തിവാരി ട്രിപ്പിളടിച്ചത്.
പശ്ചിമബംഗാളിന്റെ രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഒരു താരം ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത്. 635ന് 7 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോറെടുത്ത ബംഗാളിനായി തിവാരി 303 റണ്‍സാണ് നേടിയത്.1998ല്‍ അസമിനെതിരെ ദേവാംഗ് ഗാന്ധി നേടിയ 323 റണ്‍സാണ് ഒരു ബംഗാള്‍ താരത്തിന്റെ പേരിലുള്ള നിലവിലെ നേട്ടം.
ഹൈദരാബാദിനെതിരെ വെറും 60 റണ്‍സിന് 3 വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് മനോജ് തിവാരിയുടെ മികവില്‍ ബംഗാള്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയത്.ശ്രീവത്സ് ഗോസ്വാമിയുടെ 95 റണ്‍സും ബംഗാളിന് ഗുണമായി. ജയം അനിവാര്യമായ അഭിമന്യൂ ഈശ്വരന്‍ നയിക്കുന്ന പശ്ചിമബംഗാള്‍ തിവാരിയുടെ ട്രിപ്പിള്‍ സെഞ്ച്വറി കരുത്തില്‍ ശക്തമായ നിലയിലാണ്.















