ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2026, 08:36 am IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ത്രിരാഷ്‌ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി മെല്‍ബണില്‍ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച നടത്തി. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, നൂതന സാങ്കേതികവിദ്യ, സാമ്പത്തിക സഹകരണം തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഇടംപിടിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇരുനേതാക്കളും ഇന്ത്യ-ഓസ്‌ട്രേലിയ സി.ഇ.ഒ ഫോറത്തിലും സാമ്പത്തിക സഹകരണ റോഡ്മാപ്പ് സംബന്ധിച്ച ബിസിനസ് സമ്മേളനത്തിലും പങ്കെടുത്തു. ബിസിനസ് നേതാക്കളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ആഗോള വെല്ലുവിളികള്‍ക്കിടയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും സ്വാഭാവികവും വിശ്വസനീയവുമായ പങ്കാളികളാണെന്ന് വ്യക്തമാക്കി.

‘ഇന്ന് ഈ വേദിയില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ബിസിനസ് ശക്തിയും അഭിലാഷവും ഒരുമിച്ചുചേരുകയാണ്. ലോകം അനിശ്ചിതത്വങ്ങളും വിതരണ ശൃംഖലയിലെ പ്രതിസന്ധികളും ഊര്‍ജ വെല്ലുവിളികളും നേരിടുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും വിശ്വസനീയമായ പങ്കാളികളായി മുന്നോട്ടുപോകുന്നത് അതീവ പ്രധാനമാണ്,’ മോദി പറഞ്ഞു.

ബുധനാഴ്ച മെല്‍ബണിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. പരിപാടിയിലെ പ്രധാന ആകര്‍ഷണമായി ഓസ്‌ട്രേലിയ-ഇന്ത്യ ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ‘മാ തുജെ സലാം’ എന്ന ഗാനവും മാറി. പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

‘ഓസ്‌ട്രേലിയ-ഇന്ത്യ ഓര്‍ക്കസ്ട്രയുടെ ‘മാ തുജെ സലാം’ എന്ന ഹൃദയസ്പര്‍ശിയായ അവതരണം അതിമനോഹരമായിരുന്നു. സംഗീതം ജനങ്ങള്‍ തമ്മിലുള്ള ബന്ധം എത്ര ശക്തമാക്കുന്നുവെന്ന് അത് തെളിയിച്ചു. എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍. വന്ദേ മാതരത്തിന്റെ ആഗോള ജനപ്രീതിയുടെ മറ്റൊരു ഉദാഹരണമാണ് ഈ അവതരണം, പ്രത്യേകിച്ച് അതിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍,’ മോദി എക്സില്‍ കുറിച്ചു.

ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് പിന്നാലെ നടക്കുന്ന ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം, ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യ-ഓസ്‌ട്രേലിയ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിര്‍ണായക നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Tags: australiaMEETPrime Minister Anthony AlbaneseNarendra Modi
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies