ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ ടീമിന്റെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം മത്സരം ഇന്ന്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്നിറങ്ങുന്നത്. തീര്‍ത്തും ദുര്‍ബലരെന്ന് കരുതുന്ന ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ഡേവിഡ് ഗോലിയാത്ത് മത്സരമെന്ന നിലയിലാണ് കായികരംഗത്തെ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
നിലവിലെ ഏറ്റവും മികച്ച കൗമാര നിരയാണ് ഇന്ത്യയുടേത്. നിലവിലെ മുഴുവന്‍ ടീമുകളേയും തകര്‍ത്തെറിഞ്ഞാണ് ടീം ഇന്ത്യ ലോകകപ്പിലെത്തിയിരിക്കുന്നത്. മാത്രമല്ല ഓള്‍റൗണ്ട് മികവിലുള്ള താരങ്ങളെല്ലാം ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ്സ് ഡിവിഷനിലെ ഏറ്റവും മികച്ച താരങ്ങളാണ്. ഒപ്പം മിക്കവാറും എല്ലാവരും ഐപിഎല്ലിലൂടെ അന്താരാഷ്‌ട്ര താരങ്ങളെ നേരിട്ടവരുമാണ്.
എതിരാളിയായ ജപ്പാനാകട്ടെ ആകെ ജയിച്ചിട്ടുളളത് ഒരു അന്താരാഷ്‌ട്രമത്സരത്തിലാണ്. ഇത്തവണ യോഗ്യതനേടിയത് തന്നെ വരാനിരിക്കുന്ന ഈസ്റ്റ്-ഏഷ്യാ ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നുവെന്ന ഒറ്റകാരണത്താലാണ്. സന്നാഹമത്സരത്തില്‍ സ്‌കോട്ടലാന്റിനോടും യുഎഇയോടും കളിച്ചു തോറ്റിരുന്നു.















