നാസയുടെ ബഹിരാകാശ ദുരദര്‍ശിനി സ്പിറ്റ്‌സര്‍ കണ്ണടയ്ക്കുന്നു: വിവരങ്ങള്‍ ലഭിക്കുക ഇനി മണിക്കൂറുകള്‍ മാത്രം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നാസയുടെ ബഹിരാകാശ ദുരദര്‍ശിനി സ്പിറ്റ്‌സര്‍ കണ്ണടയ്‌ക്കുന്നു: വിവരങ്ങള്‍ ലഭിക്കുക ഇനി മണിക്കൂറുകള്‍ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2020, 01:14 pm IST
FacebookTwitterWhatsAppTelegram

നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ സ്പിറ്റ്സറിന്റെ പ്രവര്‍ത്തനം നാളെ നിലയ്‌ക്കും. ഭൂമിയില്‍ നിന്നും കൂടുതല്‍ അകലത്തിലേക്ക് സ്പിറ്റ്‌സര്‍ നീങ്ങുന്നതു കണക്കിലെടുത്താണ് നാസ ബഹിരാകാശ ദൂരദര്‍ശിനിയായ സ്പിറ്റിസറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.സ്പിറ്റ്‌സറില്‍ നിന്നുള്ള വിവരങ്ങള്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമെ നാസ സ്വീകരിക്കുകയുള്ളൂ. സ്പിറ്റ്‌സറെ ഗാഢനിദ്രയിലേക്ക് അയക്കാനുള്ള പദ്ധതി ജനുവരി 22ന് തന്നെ നാസ അറിയിച്ചിരുന്നു.

നീണ്ട 16 വര്‍ഷത്തെ സേവനത്തിനൊടുവിലാണ് സ്പിറ്റ്‌സര്‍ വിടപറയുന്നത്.ഇന്‍ഫ്രാറെഡ് ബഹിരാകാശ നിരീക്ഷണനിലയമായ സ്പിറ്റ്‌സര്‍ ബഹിരാകാശ ദൂരദര്‍ശിനി 2003 ആഗസ്റ്റ് 25നാണ് വിക്ഷേപിക്കപ്പെട്ടത്. സ്‌പെയ്‌സ് ഇന്‍ഫ്രാറെഡ് ടെലസ്‌കോപ്പ് ഫെസിലിറ്റി എന്നായിരുന്നു ഇതിന് ആദ്യം നല്‍കിയിരുന്ന പേര്. പിന്നീട് ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ലെയ്മാന്‍ സ്പിറ്റ്‌സറിന്റെ പേര് നല്‍കി അദ്ദേഹത്തെ ആദരിക്കുകയാണുണ്ടായത്.കെയ്പ് കെനാവറല്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ നിന്നും ഡെല്‍റ്റ 7920H ELV റോക്കറ്റ് ഉപയോഗിച്ചായിരുന്നു സ്പിറ്റസറിന്റെ വിക്ഷേപണം. 1.3 ബില്യണ്‍ ഡോളറാണ് (ഏകദേശം 9,289 കോടി രൂപ) സ്പിറ്റ്സറിനായി ചെലവായതെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

സൂര്യനെ വലംവെക്കുന്ന സ്പിറ്റ്സറിന്റെ ഭ്രമണപഥം ഭൂമിയില്‍ നിന്നും ഓരോ തവണയും കൂടുതല്‍ അകലുന്ന ക്രമത്തിലാണുള്ളത്. അതുകൊണ്ടു തന്നെ ഭൂമിക്ക് ചുറ്റും കറങ്ങുന്ന മറ്റു സാറ്റലൈറ്റുകളെ പോലെ മനുഷ്യ നിര്‍മിത വസ്തുക്കളുമായി സ്പിറ്റ്സര്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം. ഭൂമിയില്‍ നിന്നുള്ള ഇന്‍ഫ്രാറെഡ് റേഡിയേഷനുകള്‍ പരമാവധി കുറക്കുന്നതിനാണ് ഓരോ തവണ സൂര്യനെ ചുറ്റുമ്പോഴും ഭൂമിയില്‍ നിന്നും അകലുന്ന ഭ്രമണപഥം ശാസ്ത്രജ്ഞര്‍ സ്പിറ്റ്സറിനായി തിരഞ്ഞെടുത്തത്. എന്നാല്‍, ഇക്കാരണം കൊണ്ടു തന്നെ ഇനിയും കൂടുതല്‍കാലം സ്പിറ്റ്സറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക ബുദ്ധിമുട്ടേറിയതായി മാറുകയും ചെയ്തു.

ഇപ്പോള്‍ ഭൂമിയില്‍ നിന്നും ഏകദേശം 250 ദശലക്ഷം കിലോമീറ്റര്‍ ദൂരത്താണ് സ്പിറ്റ്സര്‍ കറങ്ങുന്നതെന്നാണ് കരുതപ്പെടുന്നത്. ഈ ദൂരക്കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സ്പിറ്റ്സറിന്റെ സൗരോര്‍ജ്ജ പാനലുകള്‍ സൂര്യന് അഭിമുഖമായി നിര്‍ത്തുന്നതിനും വെല്ലുവിളിയാണ്.2003 ഓഗസ്റ്റില്‍ വിക്ഷേപിക്കുമ്പോള്‍ രണ്ടര വര്‍ഷത്തെ ആയുസാണ് സ്പിറ്റ്സര്‍ ബഹിരാകാശ ടെലസ്‌കോപിന് കണക്കാക്കിയിരുന്നത്. പ്രതീക്ഷിച്ചതിലും ആറിരട്ടിയിലേറെ കാലം വിജയകരമായി പ്രവര്‍ത്തിച്ച ശേഷമാണ് സ്പിറ്റ്സര്‍ കണ്ണടക്കുന്നത്.

അതേ സമയം പ്രവര്‍ത്തനം നിലച്ച ശേഷം ഈ ബഹിരാകാശ ടെലസ്‌കോപ്പിന് എന്തുസംഭവിക്കുമെന്നും ശാസ്ത്രലോകം ഉറ്റുനോക്കുന്നു.വിവരശേഖരണത്തിന്റെ ഔദ്യോഗിക അവസാന ദിവസം ഇന്നാണ്. ജനുവരി 30 ന് ഭൂനിയന്ത്രണത്തില്‍ നിന്ന് സ്പിറ്റ്‌സറിലേക്ക് ഒരു സന്ദേശമയക്കുകയും ”സുരക്ഷിത മോഡ്” ആരംഭിക്കുകയും ദൂരദര്‍ശിനിയിലെ സിസ്റ്റങ്ങള്‍ ഓഫ് ചെയ്യുകയും ചെയ്യുമെന്നാണ് നാസ അറിയിക്കുന്നത്.

ഒന്നര പതിറ്റാണ്ട് നീണ്ട ദൗത്യത്തില്‍ സ്പിറ്റസര്‍ നാസയ്‌ക്ക് ഏറെ ലാഭമുണ്ടാക്കി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വാതകത്തിലൂടെയും പൊടിപടലങ്ങളിലൂടെയും സ്പിറ്റ്‌സര്‍ വളരെ ദൂരെയുള്ള ചില താരാപഥങ്ങളെ വരെ ചിത്രീകരിക്കുകയും പുതിയ ചില ഗ്രഹങ്ങളെ കണ്ടെത്തുകയും ചെയ്തുവെന്നും നാസ അവകാശപ്പെടുന്നു.

Share131TweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

Latest News

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies