മം
അബുദാബി: കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി സംഘടിപ്പിക്കുന്ന യുഎഇ കാഞ്ഞങ്ങാടൻ സംഗമം നാളെ നടക്കും (ജനുവരി 31 വെള്ളിയാഴ്ച്ച) രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ചാണ് സംഗമം നടക്കുന്നത്. യുഎഇയിലെ വിവിധ ഭാഗങ്ങളിലുള്ള രണ്ടായിരത്തോളം കാഞ്ഞങ്ങാട് നിവാസികൾ സംഗമത്തിൽ പങ്കെടുക്കും. സംഗമത്തിൽ കാഞ്ഞങ്ങാട്ടെ വിവിധ പ്രദേശങ്ങൾ തമ്മിൽ മത്സരങ്ങളും കീഴ് കമ്മിറ്റികളായ പരപ്പ , അജാനൂർ ,കള്ളാർ കമ്മിറ്റികൾക്ക് പുറമെ വനിതാ കെ എം സി സിയും രുചികരകരമായ നൂറോളം വിഭവങ്ങളുള്ള ഭക്ഷണശാലകളും ഒരുക്കും.
കൈമുട്ട്പ്പാട്ട്,ഒപ്പന, മണവാളനെ ആനയിക്കൽ, സംഘഗാനം,കമ്പവലി ,മാപ്പിളപ്പാട്ട്, കാരംസ് , ഡോമിനസ്, റൂബിക് ക്യൂബ് ഷൂട്ടൗട്ട് , കസേരകളി,ക്വിസ്, സ്ത്രീകൾക്കായി മൈലാഞ്ചിയിടൽ
പാചകക്കുറിപ്പ്, താരാട്ട് പാട്ട് പാടൽ, ലെമൺ സ്പൂൺ മൽസരം കുട്ടികൾക്കായി ചിത്രരചനാ മൽസരം,
പസ്സിൽസ്, ഖുർആൻ പാരായണം,കഥാ, കവിതാ പാരായണം ഉൾപ്പെടെ നിരവധി മത്സരങ്ങളും അരങ്ങേറും.
കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ മെട്രോ മുഹമ്മദ് ഹാജി ,എം പി ജാഫർ, വൺ ഫോർ അബ്ദുൾ റഹിമാൻ ,എ ഹമീദ് ഹാജി ,ബഷീർ വെള്ളിക്കോത്ത് ,സി മുഹമ്മദ് കുഞ്ഞി ,മുസ്തഫ തായന്നൂർ , എ സി എ ലത്തീഫ്, യൂസഫ് ഹാജി അരയി, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർമാരായ ഖദീജ ഹമീദ് ,ഖദീജാ ഹസൈനാർ, സക്കീന യൂസഫ് ഉൾപ്പെടെ ഒരു ഡസനോളം നേതാക്കളും എത്തുന്നുണ്ട്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ പി കെ അഹമ്മദ് ബല്ലാകടപ്പുറം ജനറൽ കൺവീനർ കെ കെ സുബൈർ ,ട്രഷറർ എം എം നാസർ എന്നിവർ അറിയിച്ചു.