മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. മലയാള സിനിമയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തർ അറിച്ചപ്പോൾ തന്നെ ആരാധകർ ആവേശത്തിലാണ്. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെപ്പറ്റിയുള്ള വാർത്തകൾക്കായി കാതോർത്തിരിക്കുന്ന ആരാധകർക്കിടയിലേക്ക് ഇപ്പോൾ പൃഥ്വിരാജ് ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്.
ലൂസിഫറിന്റെ തിരക്കഥാ കൃത്തായ മുരളി ഗോപിയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പ്രിഥ്വി തന്റെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ചിത്രത്തിനൊപ്പം താരം ഉൾപ്പെടുത്തിയിരിക്കുന്ന വാചകവും ശ്രദ്ധേയമാണ്. എഴുത്തുകാരുടെ ഗുഹയിൽ! തന്റെ കണ്ണുകൾ വളരെ വിശാലമാണെന്നും, താൻ ഇപ്പോൾ ചിന്തിക്കുന്നത് അവൻ എന്നോട് പറഞ്ഞത് എങ്ങനെയാണ് ഞാൻ ഷൂട്ട് ചെയ്യാൻ പോകുന്നത് എന്നതിനെപ്പറ്റിയാണെന്നുമാണ് പൃഥ്വിയുടെ പോസ്റ്റ്.
പോസ്റ്റിനൊപ്പം L2 എന്ന ഹാഷ്ടാഗും പൃഥ്വി നൽകിയിട്ടുണ്ട്. അബ്രാം ഖുറേഷിയുടെ കഥ പറയുന്ന എമ്പുരാന്റെ പ്രാരംഭ നടപടികൾ 2020 ൽ തന്നെ ആരംഭിക്കുമെന്ന് മോഹൻലാലും പൃഥ്വിരാജും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.















