കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉത്തരവിട്ടാല്‍ ജഡ്ജിയെ പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണിക്കത്ത്. ഭീഷണിക്കത്ത് ലഭിച്ച വിവരം ജഡ്ഡി നേരിട്ട് തന്നെയാണ് കോടതയില്‍ അറിയിച്ചത്. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചിരുന്നു. ഇതിനിടെയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ തനിക്ക് ലഭിച്ച ഭീഷണിക്കത്തിനെകുറിച്ച് പരാമര്‍ശിച്ചത്. കത്ത് ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറിയതായും ജഡ്ജി അറിയിച്ചു.
രാവിലെ ഹര്‍ജി പരിഗണിച്ച വേളയില്‍ തന്നെ ജില്ലാ കലക്ടര്‍ ഹാജരാകാത്തതില്‍ ജഡ്ജി വിമര്‍ശനം ഉന്നയിച്ചിരുന്നു. അഞ്ചുമിനിറ്റിനകം ഹാജാരാകാനായിരുന്നു കോടതി കളക്ടര്‍ക്ക് ശാസനം നല്‍കിയത്. ഉച്ചയ്ക്ക് കോടതിയിലെത്തിയ കളക്ടറെ രൂക്ഷമായ ഭാഷയിലാണ് ജഡ്ജി ശാസിച്ചത്. സര്‍ക്കാരിന് ഉത്തരവ് നടപ്പാക്കാന്‍ സാധിക്കുകയില്ലെങ്കില്‍ സായുധ സേനയെ ഉപയോഗിച്ച് നടപ്പാക്കുമെന്നും ജില്ലാ കലക്ടറെ ജയിലില്‍ അടയ്ക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്കു പോകേണ്ടി വരുമെന്നും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.
ക്രമസമാധാന പ്രശ്നം ഉന്നയിച്ച് വിധി നടപ്പാക്കാത്തത് സര്‍ക്കാരിന് നാണക്കേടാണ്. ഉത്തരവ് കലക്ടര്‍ എപ്രകാരമാണ് നടപ്പാക്കാന്‍ പോകുന്നത് എന്നു കാണിച്ച് വിശദമായ പദ്ധതി തയാറാക്കി തിങ്കളാഴ്ചയ്ക്ക് മുന്‍പ് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വിധി പറയുന്നതിനായി മാറ്റിവച്ചു