മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ട്രെയിലര്‍ ജനപ്രീതി നേടി.
മികച്ച പിന്തുണയാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 26 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിംഗിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഞ്ചു ഭാഷകളിലായി 50 ലധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സാമൂതിരിയുടെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ ലാല്‍, മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്ജുന് സര്‍ജ, സുനില്‍ ഷെട്ടി, സര്‍ജ, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.