മെല്‍ബണ്‍: ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മികച്ച സ്‌ക്കോര്‍ (4ന് 184).മറുപടി ബാറ്റിംഗില്‍ ഷെഫാലിയേയും റോഡ്രിഗസിനേയും നഷ്ടപ്പെട്ട് ഇന്ത്യ 3 ന് 25 എന്ന നിലയിലാണ്. , ഹര്‍മന്‍പ്രീത് കൗര്‍(0), ദീപ്തി ശര്‍മ്മ(7) എന്നിവരാണ് ക്രീസ്സില്‍. ഷഫാലി(2) റണ്‍സിനും താനിയ റോഡ്രിഗസ്(0)നും സ്മൃതി മന്ഥാന(11)നും പുറത്തായപ്പോള്‍ ബാറ്റിംഗിന് അടിയായി താനിയ ഭാട്ടിയ പരിക്കേറ്റ് പിന്മാറി(2).
ഓപ്പണര്‍മാരുടെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓസീസിന് ഫൈനലിലെ മികച്ച സ്‌ക്കോര്‍ സമ്മാനിച്ചത്. വെറും 39 പന്തില്‍ 7 ഫോറും 5 സിക്‌സറും പറത്തിയ 75 റണ്‍സ് നേടിയ അലീസ ഹെയ്‌ലിയാണ് ഇന്ത്യന്‍ ബൗളിംഗിനെ നിലംപരിശാക്കിയത്. ഒപ്പം നിന്ന ലോകത്തിലെ തന്നെ മികച്ച ബാറ്റിംഗ് താരമായി കണക്കാക്കുന്ന ബേത് മൂണി 54 പന്തുകളെ നേരിട്ട് 10 ബൗണ്ടറികളുടെ സഹായത്തോടെ 78 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയത് 115 റണ്‍സായിരുന്നു. 12-ാം ഓവറില്‍ രാധാ യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. യാദവിന്റെ പന്തില്‍ കൃഷ്ണമൂര്‍ത്തി പിടിച്ചാണ് ഹെയ്‌ലി പുറത്തായത്. 30 റണ്‍സില്‍ നില്‍ക്കേ ഹെയ്‌ലിയെ വിട്ടുകളഞ്ഞത് ഇന്ത്യക്ക് വന്‍വിനയായി മാറി.
ഹെയ്‌ലിക്ക് ശേഷം ഒരറ്റത്ത് മൂണി ഉറച്ചുനിന്നെങ്കിലും ക്യാപ്റ്റന്‍ ലാനിംഗ്(16), ഗാര്‍ഡനര്‍(2) എന്നിവരെ ദീപ്തി ശര്‍മ്മ എളുപ്പം മടക്കി. തുടര്‍ന്ന് ഹെയിന്‍സിനെ(4) പൂനം യാദവും വീഴ്‌ത്തിയെങ്കിലും നിശ്ചിത 20 ഓവറില്‍ ആതിഥേയര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് എന്ന മികച്ച സക്കോറാണ് പടുത്തുയര്‍ത്തിയത്.















