ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 06:17 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ ഇന്ന് കരുത്തരായ ഓസ്‌ട്രേലിയയും ആതിഥേയരായ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍. ലോകക്രിക്കറ്റിലെ രണ്ട് വമ്പന്‍ ടീമുകള്‍ ഏറ്റുമുട്ടുന്ന ഫൈനല്‍ മത്സരം ചരിത്രപ്രസിദ്ധമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോഹോട്ട്സ്റ്റാറിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ കിരീടപ്പോരിലേക്ക് മുന്നേറിയത്. മറുവശത്ത് ശക്തരായ ദക്ഷിണാഫ്രിക്കയെ 40 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഫൈനല്‍ ഉറപ്പിച്ചത്.

ഏഴാം വനിതാ ടി20 ലോകകപ്പ് കിരീടമാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. സ്വന്തം നാട്ടില്‍ രണ്ടാം ലോകകിരീടം നേടുകയെന്ന വലിയ സ്വപ്‌നവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ബെത് മൂണി, ആഷ്‌ലി ഗാര്‍ഡ്‌നര്‍, എലിസ് പെറി എന്നിവര്‍ മികച്ച ഫോമില്‍ തുടരുന്നത് ഓസ്‌ട്രേലിയയ്‌ക്ക് ആത്മവിശ്വാസം പകരുന്നു. മറുവശത്ത് എമി ജോണ്‍സ്, നാറ്റ് സിവര്‍-ബ്രണ്ട്, ഹീതര്‍ നൈറ്റ് എന്നിവരുടെ ബാറ്റിങ് മികവും ശക്തമായ ബൗളിങ് നിരയും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളാണ്.

രണ്ട് അപരാജിത ടീമുകള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ ലോകകപ്പ് ഫൈനല്‍ ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

Tags: womens t20 finalengland vs australia
ShareTweetSendShare

More News from this section

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

Latest News

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies