സ്വര്‍ണ്ണവില പത്തു ഗ്രാമിന് 45,455 രൂപയായി. അതേ സമയം കൊറോണ ഭീതിയെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ താഴ്ന്നിരുന്നു.എന്നാല്‍ സ്വര്‍ണ്ണവില കൂടുകയും ചെയ്തു.
കൊറോണ കാരണം ആഗോള വിപണിയില്‍ അസംസ്കൃത എണ്ണക്കുള്ള ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് സൗദി ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍ എണ്ണയുടെ വില കുത്തനെ കുറച്ചിരുന്നു. ഇത് ആഗോള സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണവില നിലവില്‍ ബാരലിന് 31.02 ഡോളര്‍ ആണെങ്കിലും, ഇത് 20 ഡോളര്‍ വരെയായി കുറയാന്‍ സാധ്യതയുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാക്സ് ഗ്രൂപ്പ് വിലയിരുത്തുന്നു.
കൊറോണ ഭീതിയിൽ ഓഹരി വിപണിയിലും വൻ ഇടിവ്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് 1500ഓളം പോയിന്റ് ഇടിഞ്ഞു. നിലവിൽ 1431 പോയിന്റ് ഇടിഞ്ഞ് 36,144ലാണ് സെൻസെക്സ്.
നിഫ്റ്റി 395 പോയിന്റ് ഇടിഞ്ഞ് 10,593ലാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഭീതിയിലായ നിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്നതാണ് വിപണിക്ക് തിരിച്ചടിയായത്.