രാജ്‌കോട്ട് : രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്‌ട്രക്ക് മികച്ച സ്‌ക്കോര്‍. ആദ്യ ഇന്നിംഗ്‌സില്‍ സൗരാഷ്‌ട്ര 425 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗാളിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗാള്‍ ടീം 2ന് 106 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ സുദീപ് കുമാര്‍ ഖരാമി(26), അഭിമന്യു ഈശ്വരന്‍(9) എന്നിവരെയാണ് ബംഗാളിന് തുടക്കത്തിലേ നഷ്ടമായത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സുദീപ് ചാറ്റര്‍ജി(28)യും മനോജ് തിവാരിയും(35) ബാറ്റ് ചെയ്യുകയാണ്.
അവസാന വിക്കറ്റില്‍ ധര്‍മ്മേന്ദ്ര ജഡേജ(33 നോട്ടൗട്ട്), ജയദേവ് ഉനക്ദത്ത്(20) എന്നിവരുടെ ബാറ്റിംഗ് മികവാണ് സൗരാഷ്‌ട്രയെ 425ലെത്തിച്ചത്. ബംഗാളിനായി ബൗളിംഗില്‍ ആകാശ് ദീപ് 35 ഓവറുകളില്‍ 4 വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ മുകേഷ് കുമാറിന് 3 വിക്കറ്റുകള്‍ ലഭിച്ചു.















