മുംബൈ: കൊറോണ ഭീതിക്കിടയിലും തുടര്‍ച്ചയായ മൂന്നാം ദിവസും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍. നിഫ്റ്റി 8,600 ന് മുകളിലെത്തി. സെന്‍സെക്സ് 1,410.99 ഉയര്‍ന്ന് 29946.77 ലും നിഫ്റ്റി 323.60 പോയിന്റ് നേട്ടത്തില്‍ 8641.45 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ബി എസ് ഇ യിലെ 1483 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 766 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികള്‍ക്ക് മാറ്റമില്ല. ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍ കോര്‍പ്പ്, എല്‍ആന്‍ഡ്ടി തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് മികച്ച നേട്ടം ഉണ്ടാക്കിയത്. യെസ് ബാങ്ക്, ഗെയില്‍, സണ്‍ ഫാര്‍മ, മാരുതി സുസൂകി, അദാനി പോര്‍ട്ട്സ് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
എല്ലാ വിഭാഗം സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി 6.13 ശതമാനവും എടി 2.47 ശതമാനവും ഓട്ടോ 2.5 ശതമാനവും എഫ്എംജി 5.88 ശതമാനവും ഹെല്‍ത്ത് കെയര്‍ 1.55 ശതമാനവും നേട്ടമുണ്ടാക്കി.